അസുഖം വരുമ്പോഴാണ് യഥാർഥ പ്രശ്നങ്ങൾ ആരംഭിക്കുന്നത്, ശരീരത്തെ ബഹുമാനിക്കണം- സാമന്ത

രണ്ട് വർഷങ്ങൾക്ക് മുമ്പ് തന്റെ രോഗാവസ്ഥയെക്കുറിച്ച് മനസ്സുതുറന്നുകൊണ്ട് പലരുടേയും ശബ്ദമായി മാറിയ നടിയാണ് സാമന്ത റൂത് പ്രഭു. താൻ മയോസൈറ്റിസിന് ചികിത്സ തേടുന്നുവെന്ന് അവർ ആരാധകരോട് തുറന്നുപറഞ്ഞു. അന്നുമുതൽ, ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കുന്നുമുണ്ട് നടി. ഇപ്പോഴിതാ, ലോകാരോഗ്യ ദിനത്തിൽ രോഗബാധിതയായിരുന്ന നാളുകളിൽ തന്നെ പ്രചോദിപ്പിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സാമന്ത. ”ഒരു രോഗാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ അത് ഏകാന്തവും നിസ്സഹായവുമായ അവസ്ഥയാണ്. ഇക്കാരണത്താലാണ് തന്റെ അനുഭവം പങ്കുവയ്ക്കേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നതും. ആരോഗ്യസ്ഥിതി മോശമാകുമ്പോഴാണ് ജീവിതത്തിൽ ശരിക്കുമുള്ള പ്രശ്നമുണ്ടാകുന്നത്. എന്നെ സംബന്ധിച്ച് ഇപ്പോൾ ചീറ്റ് മീൽസോ ചീറ്റ് ഡേയോ ആവശ്യമില്ല. എന്റെ ആരോഗ്യത്തിനുവേണ്ടി മാത്രമാണ് ഞാൻ ഈ ത്യാഗങ്ങൾ ചെയ്യുന്നതെന്ന് ആളുകൾ കരുതുന്നുണ്ടെങ്കിലും, യാഥാർഥ്യം അതല്ല. സ്വന്തം ആരോഗ്യത്തിനും ശരീരത്തിനും മനസ്സിനുമാണ് ഞാൻ ഇന്ന് പ്രഥമ പരിഗണന നൽകുന്നത്.
Source link