KERALA

എന്‍.അശോകന് മീഡിയ അക്കാദമിയുടെ ആദരം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപഹാരം നല്‍കും


തിരുവനന്തപുരം: ഡല്‍ഹിയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമിയുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ എന്‍. അശോകന്‍ മാധ്യമപ്രവർത്തനത്തിന്‍റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെയും എണ്‍പതാം പിറന്നാളിന്റെയും പശ്ചാത്തലത്തില്‍ ഏപ്രില്‍ 30 ബുധനാഴ്ച തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ കേരള മീഡിയ അക്കാദമി ആദരം അര്‍പ്പിക്കുന്നു.രാവിലെ 11 മണിക്ക് സിംഫണി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയാകും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകത്തിന്റെ സഹകരണത്തോടെയാണ് ‘അശോകനും മാധ്യമലോകവും’ എന്ന പേരില്‍ സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നത്.


Source link

Related Articles

Back to top button