KERALA
അൻവറിന് വിവരം ചോർത്തി; ഡിവൈഎസ്‌പിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പി.വി. അൻവറിന് വിവരം ചോർത്തിനൽകിയ സംഭവത്തിൽ കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം.ഐ. ഷാജിയെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച എം.ഐ. ഷാജി, അന്വേഷണറിപ്പോർട്ട് പി.വി. അൻവറിന് കൈമാറിയെന്ന് പോലീസ് മേധാവി കണ്ടെത്തിയിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രവർത്തിച്ചതായും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരേ ആരോപണമുയർത്തിയ പി.വി. അൻവറിനെ ഷാജി ബന്ധപ്പെട്ടിരുന്നതായും പോലീസ് മേധാവിയുടെ റിപ്പോർട്ടിലുണ്ട്. മദ്യപിച്ച് അതിവേഗത്തിൽ ഔദ്യോഗിക വാഹനമോടിച്ച ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈഎസ്‌പി അനിലിനെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.
Source link