INDIA

ഓഹരി വിപണിക്ക് വൻ മുന്നേറ്റം; തിളങ്ങി കല്യാൺ ജ്വല്ലേഴ്സും അദാനി പോർട്സും, നിക്ഷേപകർക്ക് നേട്ടം 5.5 ലക്ഷം കോടി


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്. ഇന്നത്തെ വ്യാപാരദിനമുടനീളം നേട്ടത്തിന്റേതാക്കാൻ സെൻസെക്സിനും നിഫ്റ്റിക്കും കഴിഞ്ഞു. ഒരുവേള 1,400 പോയിന്റിലധികം മുന്നേറി 78,480 വരെ എത്തിയ സെൻസെക്സ്, വ്യാപാരാന്ത്യത്തിലുള്ളത് 1,397 പോയിന്റ് (+1.81%) നേട്ടവുമായി 78,583ൽ. നിഫ്റ്റിയും ഒരുഘട്ടത്തിൽ 23,762 വരെ ഉയർന്നെങ്കിലും വ്യാപാരം അവസാനിപ്പിച്ചത് 378 പോയിന്റ് (+1.62%) നേട്ടത്തോടെ 23,739ൽ.എൽ ആൻഡ് ടി (+4.28%), ഇൻഡസ്ഇൻഡ് ബാങ്ക് (+3.78%), അദാനി പോർട്സ് (+3.71%), ടാറ്റാ മോട്ടോഴ്സ് (+3.26%), റിലയൻസ് ഇൻഡസ്ട്രീസ് (+3.04%) എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, കൊട്ടക് ബാങ്ക് എന്നിവയുടെ നേട്ടവും സെൻസെക്സിന് കരുത്തായി. ഐടിസി ഹോട്ടൽസ് (-4.54%), സൊമാറ്റോ (-2.06%), നെസ്‍ലെ (-0.81%), ഹിന്ദുസ്ഥാൻ യൂണിലിവർ (-0.30%), മാരുതി സുസുക്കി (-0.23%) എന്നിവയാണ് നഷ്ടം നേരിട്ട പ്രമുഖർ.കുതിച്ചും കിതച്ചും ഇവർ‌നികുതിദായക കുടുംബങ്ങൾക്കാണ് (tax-paying families) ബജറ്റ് നേട്ടമാകുന്നത്. ഇതു ഉപഭോക്തൃവിപണിയുടെ കുതിപ്പിന് പര്യാപ്തമല്ലെന്ന അഭിപ്രായവും തിരിച്ചടിയായി. ഇതോടെ ഐടിസി ഹോട്ടൽസ്, യുണൈറ്റഡ് ബ്രൂവറീസ് തുടങ്ങിയ ഓഹരികൾ വീഴുകയായിരുന്നു. ചൈനീസ് റീട്ടെയ്ൽ ബ്രാൻഡായ ഷെയ്ൻ (Shein), റിലയൻസ് റീട്ടെയ്‍ലിന്റെ കൈപിടിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവന്നത് മത്സരം കടുപ്പിക്കുമെന്ന് കരുതുന്നതിനാൽ, ടാറ്റാ ഗ്രൂപ്പിന് കീഴിലെ ട്രെന്റ് ഓഹരി ഇന്ന് തളർന്നു. 


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button