KERALA

ആടിയുലഞ്ഞ് ഇന്‍ഡിഗോ വിമാനം, പരിഭ്രാന്തിയിലായി യാത്രക്കാര്‍ അലറിവിളിച്ചു; മുന്‍ഭാഗം തകര്‍ന്നു


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴിയിലകപ്പെട്ട് ആടിയുലഞ്ഞു. ഇത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തി പരത്തി. സംഭവത്തെത്തുടര്‍ന്ന്‌ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) അടിയന്തര ലാന്‍ഡിങ്ങിനുള്ള അറിയിപ്പ് നല്‍കി. വിമാനം ശക്തമായി കുലുങ്ങുമ്പോള്‍ യാത്രക്കാര്‍ നിലവിളിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഭയാനകമായ സാഹചര്യമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ വിമാനം ശ്രീനഗറില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button