ഗുരുത്വാകർഷണക്കുറവോ സ്ഥല പരിമിതിയോ ആയിരുന്നില്ല, വെല്ലുവിളി ഇതായിരുന്നു- സുനിത വില്യംസ്

നീണ്ട ഒൻപത് മാസത്തെ അനിശ്ചിതത്തിനൊടുവിൽ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും തിരികെയെത്തുന്നുവെന്ന വാർത്ത നാസ പുറത്തുവിട്ടിരിക്കുകയാണ്. ഇപ്പോൾ താൻ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുനിത വില്യംസ്. തനിക്ക് ബഹിരാകാശത്ത് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് ഗുരുത്വാകർഷണക്കുറവോ പരിമിതമായ സ്ഥലമോ അല്ല. ഭൂമിയിലേക്കുള്ള തന്റെ തിരിച്ചുവരവ് കാത്തിരിക്കുന്ന കുടുംബത്തിനും പ്രിയപ്പെട്ടവർക്കുമിടയിലേക്ക് എന്ന് മടങ്ങിയെത്താൻ സാധിക്കുമെന്നതിലെ അനിശ്ചിതത്വമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അവർ പറഞ്ഞു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു സുനിത വില്യംസിന്റെ വെളിപ്പെടുത്തൽ. ‘ഭൂമിയിലുള്ള ആളുകൾക്ക് നമ്മൾ എപ്പോൾ തിരിച്ചുവരുമെന്ന് കൃത്യമായി അറിയില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അവർക്ക് ഇത് ഒരുപക്ഷേ നമ്മളെക്കാൾ കൂടുതൽ പ്രയാസമനുഭവപ്പെടുന്ന കാര്യമായിരിക്കാം’ അവർ പറഞ്ഞു.
Source link