KERALA

‘ആത്മാര്‍ഥമായി സഹതപിക്കുന്നു, അതിശക്തമായി അപലപിക്കുന്നു’, പഹല്‍ഗാം ഭീകരാക്രമണത്തില്‍ ചൈന


ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ചൈന. ഇന്ത്യ നേരിടേണ്ടി വന്ന ദുരന്തത്തില്‍ ഏറ്റവും ആത്മാര്‍ഥമായി സഹതപിക്കുന്നതായി ചൈനയുടെ വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെയോര്‍ത്ത് വ്യസനിക്കുന്നതായും കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളോട് ആത്മാര്‍ഥമായ അനുതാപം പ്രകടിപ്പിക്കുന്നതായും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. ആക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണസംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ ചൈന ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചതായും ക്രൂരമായ ഭീകരാക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.


Source link

Related Articles

Back to top button