എനിക്ക് എട്ട് ഭാഷയറിയാം, ആളുകള്‍ കുടുതല്‍ ഭാഷകള്‍ പഠിക്കണം; ത്രിഭാഷ നയത്തെ പിന്തുണച്ച് സുധ മൂര്‍ത്തി

ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ത്രിഭാഷ നയത്തെ പിന്തുണച്ച് രാജ്യസഭാ എം.പിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ സ്ഥാപകയുമായി സുധ മൂര്‍ത്തി. ഈ നയത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ഭാഷ പഠിക്കുന്നതിനുള്ള സാഹചര്യമുണ്ടാകുമെന്നാണ് സുധ മൂര്‍ത്തി അഭിപ്രായപ്പെടുന്നത്. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളുടെ തുടര്‍ച്ചയാണ് ത്രിഭാഷ നയമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആരോപിച്ചത്.ഒരു വ്യക്തി വിവിധ ഭാഷകള്‍ സ്വായത്തമാക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് എട്ട് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. പഠനം ഞാന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണ്. കൂടുതല്‍ ഭാഷ അറിയുന്നത് വിദ്യാര്‍ഥികള്‍ക്ക് വലിയ നേട്ടമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള നയം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരം നിലപാടെടുത്തത്.
Source link