ആദ്യം ‘ആന വൈഡ്’, അടുത്ത പന്ത് പിച്ചിനു പുറത്ത്! കടുത്ത സമ്മർദത്തിൽ കുഴങ്ങി പാക്ക് പേസർ– വിഡിയോ

ഡുനേഡിൻ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും പാക്കിസ്ഥാൻ തോറ്റതോടെ പേസർ മുഹമ്മദ് അലിക്കെതിരെ ആരാധകരുടെ പരിഹാസം. പവർപ്ലേ ഓവറുകളിൽ റൺസ് വാരിക്കോരി നൽകിയ താരം, കടുത്ത സമ്മർദത്തിനിടെ പിച്ചിനകത്തു തന്നെ പന്തെറിയാൻ വരെ ബുദ്ധിമുട്ടി. രണ്ടാം ഓവര്‍ എറിയാനെത്തിയ താരത്തെ ന്യൂസീലൻഡ് ഓപ്പണർ ഫിൻ അലന് മൂന്നു സിക്സുകൾ പറത്തിയിരുന്നു. പിന്നീട് അഞ്ചാം ഓവര്‍ എറിയാനെത്തിയപ്പോഴും റൺ വഴങ്ങുന്നത് മുഹമ്മദ് അലി തുടർന്നു.അഞ്ചാം ഓവറിൽ മുഹമ്മദ് അലിയുടെ ആദ്യ പന്ത് ടിം സീഫർട്ട് സിക്സറും തൊട്ടടുത്ത പന്ത് ഫോറും അടിച്ചതോടെയാണ് പാക്ക് താരം പന്തെറിയാനാകാതെ കുഴങ്ങിയത്. ഓവറിലെ മൂന്നാം പന്ത് വലിയ വൈഡായി മാറുകയായിരുന്നു. നേരിയ വ്യത്യാസത്തിലാണ് പന്ത് പിച്ചിനുള്ളിൽ പതിച്ചതു തന്നെ. എന്നാൽ അടുത്ത പന്ത് പിച്ചും കടന്നു പുറത്തേക്കുപോയി. അംപയർ നോ ബോൾ വിളിക്കുകയും ചെയ്തു.
Source link