ആദ്യം ഉടക്കിട്ടു, ഇപ്പോൾ സ്റ്റാർലിങ്കിന് കൈകൊടുത്ത് അംബാനിയും: വീണ്ടും വരുന്നു ‘ഇന്റർനെറ്റ് വിപ്ലവം’, വമ്പന്മാർ വീഴുമോ?

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തിക്കാൻ ജിയോയും എയർടെലും കൈകൊടുത്തതോടെ, ജിയോയ്ക്ക് ശേഷം പുതിയൊരു ഇന്റർനെറ്റ് വിപ്ലവത്തിനാണ് രാജ്യത്ത് കളമൊരുങ്ങുന്നത്. ആദ്യം എയർടെലുമായി കൈകോർത്ത സ്റ്റാർലിങ്ക് ഇന്നാണ് ജിയോയുമായി കരാറിൽ ഒപ്പിട്ടത്. ‘സ്പേസ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ എല്ലാവർക്കും സുഗമമായി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയും അതുവഴി രാജ്യത്തെ വ്യാവസായികമായും സാമൂഹികമായും ശാക്തീകരിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യംവയ്ക്കുന്നത്’ എന്നാണ് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ അറിയിച്ചത്. ഇന്ത്യയിലേക്കുള്ള സ്റ്റാർലിങ്കിന്റെ വരവിൽ ആദ്യം ആശങ്ക പ്രകടിപ്പിച്ച മുകേഷ് അംബാനി തന്നെ അവർക്കു കൈകൊടുക്കാൻ കാരണമെന്താണ്? എന്താണ് സ്റ്റാർലിങ്ക്? എങ്ങനെയാണ് ഇവരുടെ പ്രവർത്തനം?∙ എന്താണ് സ്റ്റാർലിങ്ക്? എങ്ങനെയാണ് പ്രവർത്തനം? ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ഭൂമിയുടെ വളരെ അടുത്ത ഭ്രമണപഥത്തിൽ നൂറുകണക്കിന് ഉപഗ്രഹങ്ങൾ (ലോ എർത്ത് ഓർബിറ്റ്–ലിയോ) വിന്യസിച്ച് അതിലൂടെ ഇന്റർനെറ്റ് നൽകുന്നതാണ് ഉപഗ്രഹ ഇന്റർനെറ്റ്. ടവറുകളോ ബ്രോഡ്ബാൻഡോ ഉപയോഗിക്കാതെ ഉപഗ്രഹങ്ങളിൽനിന്നു നേരിട്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന രീതിയാണിത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ടെലികോം ടവറുകളും ഇല്ലാത്ത വിദൂര സ്ഥലങ്ങളിൽ പോലും ഉപഗ്രഹങ്ങളിൽനിന്ന് അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം.
Source link