WORLD

Explained വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, നെതന്യാഹുവിന് രാഷ്ട്രീയ സമ്മർദം?; എന്താണ് ഗാസയിൽ സംഭവിക്കുന്നത്?


ഗാസ ∙ ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ചൊവ്വാഴ്ച രാത്രി ഇസ്രയേൽ സേന ഗാസയിൽ നടത്തിയ വൻ ബോംബാക്രമണത്തിൽ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ആഴ്ചകളോളം നിലനിന്ന സമാധാനം ഇതോടെ അസ്തമിച്ചു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരും ഉൾപ്പെടുന്നു. അതിർത്തിയോട് ചേർന്നുള്ള വടക്കൻ, മധ്യ ഗാസയുടെ ചില ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രയേൽ ഉത്തരവിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായി ഇനിയും കനത്ത ആക്രമണത്തിനു സാധ്യതയുണ്ടെന്നാണ് വിവരം.എന്താണ് ഇപ്പോൾ ഗാസയിൽ സംഭവിക്കുന്നത്? വെടിനിർത്തലിൽനിന്നു പിന്മാറി വീണ്ടും ആക്രമണം തുടങ്ങാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ പ്രേരിപ്പിച്ചതെന്ത്? അതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണ ലഭിച്ചോ? പരിശോധിക്കാം. 


Source link

Related Articles

Back to top button