KERALA

ആനയോട്ടതാരം ഗോപീകണ്ണന് അപ്രതീക്ഷിത അന്ത്യം; ഒന്നരമാസത്തോളമായി മദപ്പാടിലായിരുന്നു


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആനയോട്ടത്തില്‍ ഒമ്പതുതവണ ജേതാവായ കൊമ്പന്‍ ഗോപീകണ്ണന്‍ മദപ്പാടിലായിരിക്കെ കെട്ടുതറിയില്‍ കുഴഞ്ഞുവീണ് ചരിഞ്ഞു. പ്രകടമായ അസുഖങ്ങളൊന്നുമില്ലാതിരുന്ന ആനയുടെ മരണകാരണം വ്യക്തമായിട്ടില്ല. ഒന്നരമാസത്തോളമായി മദപ്പാടിലായിരുന്ന ആന വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചരിഞ്ഞത്. ഗ്യാസ് നിറഞ്ഞെന്നപോലെ വയറ് വീര്‍ത്തിരുന്നു. കുടലിനെ ബാധിച്ച അണുബാധയാകാം കാരണമെന്ന് സംശയിക്കുന്നു. തലയെടുപ്പിലും അഴകിലും ഗുരുവായൂര്‍ നന്ദന്റെ പിന്‍ഗാമിയായി വാഴുകയായിരുന്നു, 51 വയസ്സുള്ള ഗോപീകണ്ണന്‍. അതുകൊണ്ടുതന്നെ പൂരങ്ങളിലെ ‘മെഗാ സ്റ്റാര്‍’ എന്ന പരിഗണനയുണ്ടായിരുന്നു. വടിവൊത്ത ശരീരഘടനയും ഗാംഭീര്യത്തോടെയുള്ള നടത്തവുമാണ് പ്രത്യേകത.


Source link

Related Articles

Back to top button