KERALA

വിഷുകൈനീട്ടമായി അയ്യപ്പലോക്കറ്റ്; ശബരിമലയിൽ അയ്യപ്പചിത്രമുള്ള സ്വർണലോക്കറ്റ് വിതരണം ഇന്നുമുതൽ


ശബരിമല: ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പചിത്രമുള്ള സ്വര്‍ണലോക്കറ്റിന്റെ വിതരണം ഇന്നുമുതല്‍. വിഷുദിനമായ ഇന്ന് രാവിലെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ കൊടിമരച്ചുവട്ടില്‍ ലോക്കറ്റിന്റെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈനില്‍ ബുക്കുചെയ്തവര്‍ക്കാണ് ലോക്കറ്റുകള്‍ വിതരണം ചെയ്തത്. സന്നിധാനത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ പണം അടച്ചശേഷം ലോക്കറ്റുകള്‍ ഏറ്റുവാങ്ങാം. രണ്ടുഗ്രാം, നാലുഗ്രാം, എട്ടുഗ്രാം എന്ന രീതിയിലാണ് നിലവില്‍ ലോക്കറ്റുകളുടെ നിര്‍മാണം നടക്കുന്നത്. ബുക്കിങ് സമയത്ത് 2000 രൂപ അടയ്ക്കണം. നിരക്ക് ഇപ്രകാരമാണ്: രണ്ടുഗ്രാമിന്റേതിന് 19,300 രൂപ. നാലു ഗ്രാമിന്റേതിന് 38,600. ഒരു പവനിന്റേതിന് 77,200. നിലവില്‍ രണ്ട് ഏജന്‍സികള്‍ക്കാണ് ലോക്കറ്റ് നിര്‍മിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്.


Source link

Related Articles

Back to top button