WORLD

ഏഴ് പടുകൂറ്റൻ സിക്സറുകളുമായി ഓസീസിനെ വിറപ്പിച്ച് യുവി, 4 വിക്കറ്റുമായി നദീം; ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ– വിഡിയോ


റായ്പുർ∙ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ആദ്യ സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 94 റൺസിനാണ് ഇന്ത്യ മാസ്റ്റേഴ്സ് ഓസീസിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക – വെസ്റ്റിൻഡീസ് രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ച ഇന്ത്യ മാസ്റ്റേഴ്സ് കിരീടത്തിനായി പോരാടും.മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ നിരയിൽ ബെൻ കട്ടിങ്ങാണ് ടോപ് സ്കോററായത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും മറുവശം കാത്ത കട്ടിങ്, 29 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 39 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ ഷോൺ മാർഷ് (15 പന്തിൽ 21), ബെൻ ഡങ്ക് (12 പന്തിൽ 21), നേഥൻ റിയേർഡൻ (14 പന്തിൽ 21) എന്നിവരാണ് ഓസീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചവർ. ക്യാപ്റ്റൻ ഷെയ്ൻ വാട്സൻ (നാലു പന്തിൽ അഞ്ച്), ഡാൻ ക്രിസ്റ്റ്യൻ (അഞ്ച് പന്തിൽ രണ്ട്), നേഥൻ കൂൾട്ടർനീൽ (0), ബെൻ ഹിൽഫെനോസ് (ആറു പന്തിൽ രണ്ട്), സ്റ്റീവ് ഒക്കീഫി (0) എന്നിവർ നിരാശപ്പെടുത്തി. സേവ്യർ ദോഹർട്ടി 11 പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു.


Source link

Related Articles

Back to top button