WORLD
ആഫ്രിക്കയിലേക്ക് പലസ്തീൻകാരെ മാറ്റാൻ യുഎസ് – ഇസ്രയേൽ പദ്ധതി; സൊമാലിയ, സുഡാൻ എന്നീ രാജ്യങ്ങളുമായി ചർച്ച

ജറുസലം ∙ ആഫ്രിക്കൻ രാജ്യങ്ങളായ സൊമാലിയ, സൊമാലിലാൻഡ്, സുഡാൻ എന്നിവിടങ്ങളിൽ പലസ്തീൻകാരെ പുനരധിവസിപ്പിക്കാൻ യുഎസും ഇസ്രയേലും ഈ രാജ്യങ്ങളുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. യുഎസ് നിർദേശം തള്ളിയതായി സുഡാൻ, സൊമാലിലാൻഡ് അധികൃതർ വ്യക്തമാക്കിയെന്നും വാർത്താ ഏജൻസിയായ അസോഷ്യേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.ചർച്ച നടന്നതായി സൊമാലിയ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടിനോട് ഇസ്രയേലും യുഎസും പ്രതികരിച്ചിട്ടില്ല. സൊമാലിയയിൽനിന്നു വിഘടിച്ചുപോയ പ്രദേശമാണു സൊമാലിലാൻഡ്. ദീർഘകാലമായ ആഭ്യന്തരയുദ്ധത്തിൽ തകർന്നുതരിപ്പണമായ സുഡാനിൽ ആഭ്യന്തര അഭയാർഥികൾ 1.2 കോടിയോളം വരും.
Source link