ആമിര്‍ ഖാനെ പ്രണയിക്കാന്‍ കാരണമെന്ത്?; ഗൗരി സ്പ്രാറ്റിന്റെ മറുപടി ഇങ്ങനെ…

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ തന്റെ പുതിയ ജീവിത പങ്കാളിയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഗൗരി സ്പ്രാറ്റിന് ആമിര്‍ ഖാനോട് പ്രണയം തോന്നിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ സിനിമകളും സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം എന്നുകരുതിയെങ്കില്‍ തെറ്റി. ബോളിവുഡ് സിനിമകള്‍ അധിക കാണാത്ത വ്യക്തിയാണ് ആമിറിന്റെ പുതിയ പങ്കളായായ ബെംഗളൂരു സ്വദേശിനി ഗൗരി.ആമിര്‍ ഖാന്റെ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് അവര്‍ കണ്ടിട്ടുള്ളത്. തന്നോട് ഗൗരിക്ക് പ്രണയം തോന്നിയതിന് പിന്നിലെ കാര്യം ആമിര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 60-ാം ജന്മദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ആമിര്‍ തന്റെ പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും പറഞ്ഞത്. ഒരു ബോളിവുഡ് തിരക്കഥ പോലെ തന്നെയായിരുന്നു ഇരുവരുടെയും ആദ്യ കണ്ടുമുട്ടലും പിന്നീടുള്ള ജീവിതവും.
Source link