KERALA
ആമിറിനും പ്രണയിനിക്കുമൊപ്പം മുൻ ഭാര്യമാർ; ഇർഫാൻ പത്താന്റെ വിവാഹവാർഷികാഘോഷ വീഡിയോ വൈറൽ

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ വിവാഹ വാർഷികാഘോഷ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ബോളിവുഡ് താരം ആമിർ ഖാനും മുൻ ഭാര്യമാരും പ്രണയിനി ഗൗരി സ്പ്രാറ്റും ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 60 പിറന്നാളാഘോഷത്തിന് മുന്നോടിയായി ആമിർ ഖാൻ തന്റെ പുതിയ പ്രണയിനിയെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 25 വർഷത്തിലേറെയായി തനിക്ക് ഗൗരിയെ അറിയാം. ഒരു വർഷമായി അവരുമായി പ്രണയത്തിലാണെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. മുംബൈയില്‍ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് പ്രണയവിവരം അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവെച്ചത്.
Source link