KERALA
ആമിർ ഖാന്റെ പുതിയ ചിത്രം ‘സിതാരേ സമീന്‍ പര്‍’ ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയ പ്രചരണം; കാരണം ഇത്

ബോളിവുഡ് താരം ആമിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രം ‘സിതാരേ സമീന്‍ പറി’ന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. യൂട്യൂബ് ട്രെന്‍ഡിങ് പട്ടികയില്‍ ഇടം പിടിച്ച ട്രെയിലര്‍ ഇതിനകം മൂന്നുകോടിയിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഇതിനിടെയാണ് സാമൂഹികമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ആരംഭിച്ചത്. ‘സിതാരേ സമീന്‍ പര്‍’ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായെങ്കില്‍ എക്‌സില്‍ ട്രെന്‍ഡിങ്ങായത് ചിത്രത്തിനെതിരായ ബഹിഷ്‌കരണാഹ്വാനമാണ്. നൂറുകണക്കിന് പോസ്റ്റുകളാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ‘എക്‌സി’ലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്. #BoycottSitaareZameenPar എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റുകള്‍.
Source link