WORLD

ആരാധകർക്കു നിരാശ, നയിക്കാൻ ധോണിയില്ല; ഋതുരാജ് കളിക്കും, ഡൽഹി ആദ്യം ബാറ്റു ചെയ്യും


ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ എം.എസ്. ധോണി നയിക്കില്ല. പരുക്കുമാറിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌‍വാദ് ഇന്നത്തെ മത്സരം കളിക്കും. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഋതുരാജിന്റെ കയ്യിൽ പരുക്കേറ്റത്. പരുക്കു മാറിയില്ലെങ്കിൽ ഗെയ്ക്‌വാദ് കളിക്കില്ലെന്ന് പരിശീലകൻ മൈക്ക് ഹസ്സി പ്രതികരിച്ചിരുന്നു.മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപ്റ്റന്‍ അക്ഷർ‌ പട്ടേൽ ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടു വിജയങ്ങളുമായി പോയിന്റു പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഡൽഹി തുടർച്ചയായ മൂന്നാം വിജയമാണ് ഉന്നമിടുന്നത്. അതേസമയം മൂന്നു മത്സരങ്ങൾ കളിച്ച ചെന്നൈ ഒരെണ്ണം ജയിച്ചപ്പോൾ, രണ്ടെണ്ണം തോറ്റു. ഡൽഹി ക്യാപിറ്റൽസിൽ ദക്ഷിണാഫ്രിക്കയുടെ സീനിയർ താരം ഫാഫ് ഡുപ്ലേസി കളിക്കുന്നില്ല. പകരം സമീർ റിസ്‍വി പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചു. അതേസമയം ചെന്നൈ സൂപ്പർ കിങ്സിൽ രണ്ടു മാറ്റങ്ങളുണ്ട്. ഓപ്പണര്‍ ഡെവോൺ കോൺവെയും ബോളർ‌ മുകേഷ് ചൗധരിയും പ്ലേയിങ് ഇലവനിലെത്തി.


Source link

Related Articles

Back to top button