KERALA
‘പ്രസവശേഷം എന്റെ പ്ലാസന്റ സംസ്‌കരിച്ചത് ഭര്‍ത്താവ്, ആളുകള്‍ ഇത് ഉള്‍ക്കൊള്ളുമോ എന്നറിയില്ല’- അമല

ഗര്‍ഭകാലത്തെ കുറിച്ചും കുഞ്ഞുണ്ടായശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ചും തുറന്ന് സംസാരിച്ച് നടി അമലാ പോള്‍. കുഞ്ഞ് തന്നെ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാക്കി മാറ്റിയെന്നും ‘ഞാന്‍’ എന്ന മുന്‍ഗണന മാറ്റി ശ്രദ്ധ മുഴുവന്‍ തന്റെയുള്ളിലുള്ള കുഞ്ഞു ജീവനിലായെന്നും അമല പറയുന്നു. അച്ഛന്റെ അകാല വിയോഗവും കോവിഡും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ ഒറ്റയ്ക്കുള്ള യാത്രകളാണ് സ്വയം കണ്ടെത്താന്‍ സഹായിച്ചതെന്നും അമല വ്യക്തമാക്കി. പ്രസവിച്ചശേഷം തന്റെ പ്ലാസന്റ (മറുപിള്ള) സംസ്‌കരിച്ചത് ജഗതാണെന്നും ഇത്തരത്തില്‍ പൂജകളോടെ പ്ലാസന്റ സംസ്‌കരിക്കുന്നത് പണ്ടുകാലത്തെ ഒരു ചടങ്ങാണെന്നും അമല പറയുന്നു. ജെഎഫ്ഡബ്ല്യു ബിംഗിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
Source link