ASTROLOGY

ആരെയും ചതിക്കാത്ത നക്ഷത്രക്കാർ, ഇവരുടെ ഫലം


ചില ആളുകളെങ്കിലും പലതരം വഞ്ചനയുടെയും ചതിയുടെയും ഇരകളായിട്ടുണ്ടാകാം. എന്നാൽ ചില നക്ഷത്രക്കാരുണ്ട്, ഇവർക്ക് ആരെയും വഞ്ചിക്കാൻ കഴിയില്ല.ചതിയും വഞ്ചനയുമെല്ലാം കാണിയ്ക്കുന്നവർ പലരുമുണ്ട്. ഇതിൽ ചില നക്ഷത്രക്കാരുണ്ട്. അതേ സമയം ആരെയും വഞ്ചിയ്ക്കാത്ത ചില നക്ഷത്രക്കാരുമുണ്ട്. ചതിയും വഞ്ചനയുമൊന്നും തന്നെ കൂടെക്കൊണ്ട് നടക്കാത്ത നക്ഷത്രക്കാർ. ഇതിനാൽ തന്നെ ദൈവാനുഗ്രമുളളവർ കൂടിയാണ് ഈ നക്ഷത്രക്കാർ. ഇത്തരത്തിലെ ചില നക്ഷത്രക്കാരെക്കുറിച്ചറിയൂ. ഇവർക്ക് ഈ വർഷത്തെ ഫലം പറയുന്നതും അറിയാം.കാർത്തികഇത്തരത്തിലെ ഒരു നക്ഷത്രമാണ് കാർത്തിക. ഇവർ വഞ്ചിയ്ക്കുന്ന സ്വഭാവം ഇല്ലെന്ന് മാത്രമല്ല, മറ്റുള്ളവരുടെ നന്മയ്ക്കായി ആഗ്രഹിയ്ക്കുന്നവരും ഇതിനായി പ്രവർത്തിയ്ക്കുന്നവരും കൂടിയാണ്. ഇതിനാൽ തന്നെ ഇവരുടെ ജീവിതത്തിൽ ദൈവാനുഗ്രഹവും ഉണ്ടാകും. ഇവർ ഭഗവതി ക്ഷേത്രത്തിൽ ഐക്യസൂക്ത പുഷ്പാഞ്ചലി കഴിയ്ക്കുന്നത് നല്ലതാണ്.മകയിരംമകയിരം നക്ഷത്രക്കാരും ഇതേ രീതിയിൽ പെടുന്നവരാണ്. മറ്റുള്ളവരെ വഞ്ചിയ്ക്കാത്ത ആളുകളാണ് ഇവർ. ഇവർക്ക് വീട്ടിൽ നിന്നും മാറി നിൽക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ടെങ്കിലും ഇതു മാറും. ഇവരുടെ മനസിൽ നിന്നും കലഹഭയം അകലും. ഇവർക്ക് ധനലാഭവും ഫലമായി പറയുന്നു. ഇവർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങാനും യോഗമുള്ളവരാണ്.Also read: 27 നക്ഷത്രക്കാരുടേയും വിവാഹയോഗം എത്ര വയസിൽ, അറിയാംപൂയം​​പൂയം ആരെയും വഞ്ചിയ്ക്കാത്ത മറ്റൊരു നക്ഷത്രമാണ്. ഇവർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിയ്ക്കാം. ബന്ധുജനങ്ങളുടെ സഹായം ലഭിയ്ക്കും. പുതിയ വീടിനായി ശ്രമിയ്ക്കുന്നവർക്ക് ഭവനനിർമാണം പൂർത്തീകരിയ്ക്കാൻ സാധിയ്ക്കാം. ഈ നക്ഷത്രക്കാർക്ക് ശിവന് ധാര കഴിയ്ക്കുന്നത് നല്ല ഫലം നൽകും.ഉത്രം​​ഉത്രവും ഇത്തരം നക്ഷത്രത്തിൽ പെടുന്നു. ഇവർക്ക് ധനലാഭം ഫലമായി പറയുന്നു. വാത, നേത്ര രോഗങ്ങളുടെ കാലം കൂടിയാണ്. കുടുംബത്തിൽ സന്തോഷമുണ്ടാകും. കാര്യസാധ്യമുണ്ടാകും. മക്കൾക്ക് സൗഭാഗ്യമുണ്ടാകും. ചില പ്രത്യേക മേഖലകളിൽ പ്രവർത്തിയ്ക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിയ്ക്കും. വിവാഹാലോചനകൾ നടക്കുന്നവർക്ക് ഇത് നടക്കാൻ സാധ്യതയുണ്ട്. ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്.ചിത്തിര​​ചിത്തിര ഇതേ രീതിയിലെ മറ്റൊരു നക്ഷത്രമാണ്. ഇവർക്ക് ഈ വർഷം രോഗശാന്തിയുണ്ടാകും. ദുഖാനുഭവങ്ങൾ വിട്ടൊഴിയും. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അഭിവൃദ്ധിയുണ്ടാകും. ഗൃഹനിർമാണത്തിന് ഉള്ള ശ്രമം ഫലം കാണും. പങ്കാളിയ്ക്ക് രോഗസാധ്യതയുണ്ട്. ഇവർക്ക് ദോഷപരിഹാരത്തിനായി വിഷ്്ണുവിന് ശതാക്ഷര പുഷ്പാഞ്ജലി നത്തുന്നതും പാൽപായസവഴിപാട് നടത്തുന്നതും നല്ലതാണ്.രചയിതാവിനെക്കുറിച്ച്ലക്ഷ്മികഴിഞ്ഞ് അഞ്ച് വര്‍ഷമായി ഡിജിറ്റല്‍ മാധ്യമ രംഗത്ത് ജോലി ചെയ്യുന്ന വ്യക്തിയാണ് ലക്ഷ്മി. ജ്യോതിഷ സംബന്ധമായ മേഖലകളില്‍ താല്‍പര്യമുള്ള ലക്ഷ്മി ഇത് സംബന്ധമായ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ജ്യോതിഷവുമായി ബന്ധപ്പെട്ട മേഖലകളിലെ കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ ആഴത്തില്‍ പഠിച്ചെഴുതുന്ന ലക്ഷ്മി സാഹിത്യം, വായന, യാത്ര തുടങ്ങി പല മേഖലകളിലും താല്‍പര്യമുള്ള വ്യക്തിയാണ്…. കൂടുതൽ വായിക്കുക


Source link

Related Articles

Back to top button