WORLD
‘ആരോഗ്യമന്ത്രിയെ കാണാൻ പോകുന്നുവെന്ന് പറഞ്ഞിട്ടില്ല’: ഡൽഹി യാത്രാ വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് വീണാ ജോർജ്

കോട്ടയം ∙ ഡൽഹി യാത്രാ വിവാദത്തിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിക്കാനാണ് ഡൽഹി സന്ദർശനം നടത്തുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല. കേന്ദ്ര സ്കീമിൽ ഉൾപ്പെട്ട ആശാപ്രവർത്തകർ കേരളത്തിൽ സമരം ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ശ്രമിക്കുന്നത് തെറ്റാണോ’ എന്നും വീണാ ജോർജ് ചോദിച്ചു.തന്നെ ചില മാധ്യമങ്ങൾ ക്രൂശിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ മന്ത്രി തനിക്ക് എല്ലാ കാര്യങ്ങളും മാധ്യമങ്ങളെ അറിയിക്കേണ്ട ബാധ്യതയില്ലെന്നും മാധ്യമങ്ങളുടെ ഊഹാപോഹങ്ങളോട് പ്രതികരിക്കാൻ തനിക്ക് കഴിയില്ലെന്നും പറഞ്ഞു.
Source link