ആറാംനാളിലും ആടിയുലഞ്ഞ് ഓഹരികൾ; നഷ്ടത്തെ നയിച്ച് റിലയൻസും ‘ട്രംപും’, കുതിച്ചുകയറി രൂപ

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു. 0.68% താഴ്ന്ന് 75,800 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.നിഫ്റ്റി ഇന്നലെ 310 പോയിന്റ് ഇടിഞ്ഞിരുന്നു. ഇന്നും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചശേഷം 22,798 വരെ താഴ്ന്നു. നിലവിൽ വ്യാപാരം നടക്കുന്നത് 130 പോയിന്റ് (0.56%) താഴ്ന്ന് 22,930 നിലവാരത്തിൽ. ഒരുവേള ഇന്ന് 200 പോയിന്റിലധികം താഴെപ്പോയിരുന്നു. നിഫ്റ്റി50 സൂചികയിൽ ടാറ്റാ കൺസ്യൂമർ, ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റൽ, ട്രെന്റ്, എൽ ആൻഡ് ടി എന്നിവയാണ് 0.68 മുതൽ 1.24% വരെ ഉയർന്ന് നേട്ടത്തിൽ മുന്നിൽ. സെൻസെക്സിൽ ബജാജ് ഫിൻസെർവ്, എൽ ആൻഡ് ടി, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്‍യുഎൽ എന്നിവയും 0.16 മുതൽ 0.94% വരെ ഉയർന്ന് നേട്ടത്തിലുണ്ട്.നഷ്ടത്തിന് നേതൃത്വവുമായി റിലയൻസ്കൊഴിയുന്ന നിക്ഷേപക സമ്പത്ത്വിശാല വിപണിയിൽ ഇന്ന് രാവിലത്തെ സെഷനിൽ എല്ലാ ഓഹരി വിഭാഗങ്ങളും ചുവന്നു. നിഫ്റ്റി ഓട്ടോ 1.18%, റിയൽറ്റി 1.77%, കൺസ്യൂമർ ഡ്യൂറബിൾസ് 1.52%, ഓയിൽ ആൻഡ് ഗ്യാസ് 1.46% എന്നിങ്ങനെ ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലുണ്ട്. നിഫ്റ്റി പൊതുമേഖലാ ബാങ്ക്, സ്വകാര്യബാങ്ക്, ബാങ്ക് നിഫ്റ്റി എന്നിവയും 0.85% വരെ താഴ്ന്നു. ഇന്ത്യ വിക്സ് രണ്ടു ശതമാനത്തിലധികം ഉയർന്നത് നിക്ഷേപകരുടെ മനസ്സിൽ ആശങ്കകൾ ശക്തമെന്ന് സൂചിപ്പിക്കുന്നു.
Source link