KERALA
ആറുപതിറ്റാണ്ട് ബെർക്‌ഷയറിന്റെ സിഇഒ; ശതകോടീശ്വരൻ വാറന്‍ ബഫറ്റ് പടിയിറങ്ങുന്നു

വാഷിങ്ടൺ: സമ്പത്തിന്റെ നെറുകയിലിരിക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതം കൈവിടാത്ത അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റ് അറുപതാണ്ടിനുശേഷം ബെർക്‌ഷയർ ഹാത്തവേയുടെ സിഇഒ (ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ) സ്ഥാനമൊഴിയുന്നു. ഇക്കൊല്ലം അവസാനത്തോടെ ഇതുണ്ടാകും. 2021-ൽ ബഫറ്റ് പിൻഗാമിയായി പ്രഖ്യാപിച്ച വൈസ് ചെയർമാനും കനേഡിയൻ വ്യവസായിയുമായ ഗ്രെഗ് ഏബലാകും (62) പുതിയ സിഇഒ.ലോകത്തെ അഞ്ചാംനമ്പർ കോടീശ്വരനാണ് തൊണ്ണൂറ്റിനാലുകാരനായ ബഫറ്റ്. ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് 16,900 കോടി ഡോളറാണ് (14.29 ലക്ഷംകോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി.
Source link