ആറുവയസ്സുകാരനെ യുവാവ് മുക്കിക്കൊന്നത് ലൈംഗികാതിക്രമം ചെറുത്തതോടെ; തിരിച്ചിലിന് ഒപ്പം കൂടി പ്രതിയും

മാള: കുഴൂരിൽ ആറുവയസ്സുകാരനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സമീപവാസിയായ യുവാവ് മുക്കിക്കൊന്നതാണെന്ന് പോലീസ് പറഞ്ഞു. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെയും നീതുവിന്റെയും മകൻ ഏബലാണ് മരിച്ചത്.വ്യാഴാഴ്‌ച വൈകീട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപതിന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്. കാണാതാകുമ്പോൾ കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാനുള്ള ശ്രമം ചെറുത്തതിനാൽ കുളത്തിൽ മുക്കിക്കൊന്നതായി യുവാവ് മൊഴി നൽകിയതായി റൂറൽ എസ്‌പി ബി. കൃഷ്ണകുമാർ പറഞ്ഞു. പീഡന ശ്രമം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെയാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു.
Source link