KERALA

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍: ‘രാഷ്ട്രീയ നേതാവ് ആയിരുന്നെങ്കില്‍’; യോഗംവിളിച്ച് ഉപരാഷ്ട്രപതി


ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ നിന്ന് കോടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ സഭാ നേതാവ് ജെ.പി. നഡ്ഡയുമായും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റിയെക്കുറിച്ചായിരിക്കും ചര്‍ച്ച. പാര്‍ലമെന്റ് പാസാക്കിയതും പിന്നീട് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രീം കോടതി റദ്ദാക്കിയതുമായ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) നിയമത്തെക്കുറിച്ച് ധന്‍ഖര്‍ നേരത്തെ സഭയില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പിന്നാലെയാണ് വിഷയത്തിലുള്ള ഇടപെടല്‍.


Source link

Related Articles

Back to top button