WORLD
ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ

തിരുവനന്തപുരം ∙ ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വലിയകുന്ന് സ്റ്റേഡിയത്തിനു സമീപം ശിവത്തിൽ കണ്ണന്റെയും ഗംഗയുടെയും മകൻ അമ്പാടി(15)യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രാവിലെ അച്ഛനും അമ്മയും ജോലിക്കു പോയിരുന്നു. ഇതിനു ശേഷം പത്തുമണിയായിട്ടും അനുജൻ പുറത്തിറങ്ങാത്തതിൽ സംശയം തോന്നിയ മൂത്ത സഹോദരി കല്യാണി മുറിയിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല.
Source link