കളമശ്ശേരി കഞ്ചാവു വേട്ടയിൽ അന്വേഷണം ഇതരസംസ്ഥാനക്കാരിലേക്കും; മുൻകൂറായി പണം വാങ്ങും

കൊച്ചി: കളമശ്ശേരി പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ അന്വേഷണം ഇതരസംസ്ഥാനക്കാരിലേക്ക് നീളുന്നു. പോലീസ് അറസ്റ്റ് ചെയ്ത പൂര്‍വവിദ്യാര്‍ഥികളായ ആഷിഖിനും ഷാലിഖിനും കഞ്ചാവ് കൊടുത്തത് ഇതരസംസ്ഥാനക്കാരനെന്ന് മൊഴി ലഭിച്ചു.. ആവശ്യത്തിനനുസരിച്ച് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്നതായിരുന്നു രീതി. മുന്‍കൂറായി പണം വാങ്ങിയും ഹോസ്റ്റലില്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിപുലമായ ഫണ്ട് ശേഖരണമാണ് ഹോസ്റ്റലില്‍ നടന്നത്. കഞ്ചാവ് ലഭിക്കാന്‍ മുന്‍കൂര്‍ ആയി പണം നല്‍കുന്നവര്‍ക്ക് ഡിസ്‌കൗണ്ട് നല്‍കിയിരുന്ന രീതിയുണ്ടായിരുന്നു. കോളേജില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ ആഷിഖും ഷാലിഖുമാണ് ഹോസ്റ്റലില്‍ കഞ്ചവെത്തിച്ചതെന്ന് തൃക്കാക്കര എസിപി പി.വി. ബേബി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Source link