KERALA

‘ആറ് തലമുറയായി ഞങ്ങളിവിടെ താമസിക്കുന്നു’; വാഴക്കുളം പാലിയത്തുകാവ് ഒഴിപ്പിക്കലില്‍ പ്രതിഷേധം


കൊച്ചി: വാഴക്കുളം പാലിയത്തുകാവ്‌ ഒഴിപ്പിക്കലില്‍ വന്‍ പ്രതിഷേധം. അഭിഭാഷക കമ്മീഷന്‍ എത്തിയതിന് പിന്നാലെ നടക്കേണ്ട നടപടികള്‍ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധത്തിനിടെ രണ്ടു സ്ത്രീകള്‍ തലകറങ്ങി വീണു.സ്ഥലത്ത് വലിയ പോലീസ് സന്നാഹമുണ്ടായിരുന്നു. ഒന്‍പതാമത്തെ തവണയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടി പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെയ്ക്കുന്നത്.പട്ടികജാതി വിഭാഗത്തിലുള്ള എട്ട് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.ഈ സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കായിരുന്നു. പുറമ്പോക്കിന് അവകാശവാദം ഉന്നയിച്ചുകൊണ്ട് പ്രദേശത്തെ വ്യക്തി കോടതിയില്‍ സമീപച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്‌. സുപ്രീം കോടതിയില്‍ നിന്ന് ഉള്‍പ്പെടെ ഇയാള്‍ക്ക് അനുകൂല വിധിയാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷക കമ്മീഷന്‍ ഒഴിപ്പിക്കല്‍ നടപടിയുമായി എത്തിയത്.


Source link

Related Articles

Back to top button