WORLD
പെനൽറ്റി കളഞ്ഞും ഗോളടിച്ചും ക്രിസ്റ്റ്യാനോ, പോർച്ചുഗൽ സെമിയിൽ ജർമനിക്കെതിരെ; രണ്ടാം സെമിയിൽ ഷൂട്ടൗട്ട് കടന്നെത്തുന്ന സ്പെയിനും ഫ്രാൻസും നേർക്കുനേർ

പാരിസ്∙ പിന്നിൽനിന്നും തിരിച്ചടിച്ച് ഫ്രാൻസും പോർച്ചുഗലും, ആദ്യപാദത്തിലെ സമനിലയ്ക്കു പിന്നാലെ രണ്ടാം പാദത്തിലും ‘സമനില തെറ്റാതെ’ സ്പെയിൻ, ആദ്യപാദത്തിലെ മുൻതൂക്കം രണ്ടാംപാദത്തിലും നിലനിർത്തി ജർമനി… ആവേശം കാൽപ്പന്തുപോലെ വാനോളമുയർന്ന തകർപ്പൻ പോരാട്ടങ്ങൾക്കൊടുവിൽ യുവേഫ നേഷൻസ് ലീഗ് സെമിഫൈനൽ ലൈനപ്പായി. ജൂൺ നാലിന് മ്യൂണിച്ച് ഫുട്ബോൾ അരീനയിൽ നടക്കുന്ന ആദ്യ സെമിയിൽ ജർമനിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ഏറ്റുമുട്ടും.പിറ്റേന്ന്, മാർച്ച് അഞ്ച് സ്റ്റുട്ട്ഗാർട് അരീനയിലെ രണ്ടാം സെമിയിൽ സ്പെയിൻ – ഫ്രാൻസ് പോരാട്ടം. തോൽക്കുന്നവർ തമ്മിൽ ജൂൺ എട്ടിന് സ്റ്റുട്ഗാർട് അരീനയിൽ മൂന്നാം സ്ഥാന മത്സരം, അന്നുതന്നെ മ്യൂണിച്ച് ഫുട്ബോൾ അരീനയിൽ കലാശപ്പോരാട്ടം.
Source link