ആവിയിൽ വെന്തുണരും, അംബാനിക്കും പ്രിയപ്പെട്ടത്; ആ ബിജെപി നേതാവിന് എന്തേ പിടിച്ചില്ല! അവരുടെ കെഡ്‍ലിയാണോ നമ്മുടെ…?

‘നല്ല പൂ പോലെയിരിക്കണം…’ ഇഡ്ഡലിക്കല്ലാതെ ഈ വിശേഷണം ഏത് ആഹാരത്തിനൊപ്പം ചേരാനാണ്! ആവിപറക്കുന്ന ഇഡ്ഡലി ചൂടു സാമ്പാറിൽ മുക്കി അതല്ലെങ്കിൽ തേങ്ങാ ചട്നിക്കൊപ്പം വായിലേക്ക് എത്തുമ്പോഴേക്കും ആ ചൂടു തണുപ്പിക്കാനുള്ള വെള്ളം വായിൽ നിറഞ്ഞുകാണും. എത്ര ദിവസം തുടർച്ചയായി കഴിച്ചാലും മടുക്കാത്ത പ്രഭാതഭക്ഷണമാണ് ഇഡ്ഡലി. സംശയമുണ്ടെങ്കിൽ മുംബൈയിലെ അംബാനി കുടുംബത്തിലെ ‘കുക്കി’നോടു ചോദിച്ചാൽ മതി! മുകേഷ് അംബാനിയുടെ ഇഡ്ഡലി പ്രേമം അത്രയ്ക്ക് പ്രശസ്തം. പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക നിരത്തിയാൽ ഇഡ്ഡലിയുടെ ‘തട്ട്’ താണുതന്നെയിരിക്കും. അല്ലെങ്കിലും, ഇഡ്ഡലിയുണ്ടാക്കുന്ന വട്ടത്തിൽ കുഴികളുള്ള, ആവികടക്കാൻ കണ്ണുകൾ ഇട്ട, പാത്രത്തെ തട്ടെന്നുതന്നെയാണല്ലോ വിളിക്കുന്നത്. കുട്ടിക്കാലത്തെ കളരിപ്പയറ്റു കളികളിൽ പരിചയായി ഏറെ വെട്ടുകൾ തടുത്തതും അമ്മയുടെ കണ്ണുവെട്ടിച്ചെടുത്ത ഇഡ്ഡലി തട്ടല്ലേ.
ഇപ്പോള്‍ ഇഡ്ഡലിയെ കുറിച്ചു പറയാൻ കാരണങ്ങൾ ഒന്നിലേറെയുണ്ട്. അതിൽ പ്രധാനം ഇന്ന്, മാർച്ച് 30, ഇഡ്ഡലി ഡേ ആണെന്നതാണ്. അതെന്ത് ഡേ! എന്നുചോദിക്കരുത്. കഴിഞ്ഞ 10 വർഷമായി മാർച്ച് 30 ഇഡ്ഡലിയുടെ ദിവസമാണ്. എന്നാൽ ദക്ഷിണേന്ത്യക്കാരുടെ പ്രിയ പ്രഭാത ഭക്ഷണമായ ഇഡ്ഡലിക്കു കഴിഞ്ഞ കുറച്ച് നാളായി അത്ര നല്ല കാലമല്ല. പ്രത്യേകിച്ച് ഗോവയിൽ. അവിടെ വിദേശ ടൂറിസ്റ്റുകൾ കുറയാനുള്ള കാരണം ആവിയിൽ വെന്തുണരുന്ന ഈ പലഹാരത്തിന്റെ തലയിലാണ് അവിടുത്തെ ഒരു ബിജെപി നേതാവ് കൊണ്ടിട്ടത്. പിന്നെയൊരു ആശ്വാസം ‘കൂട്ടുപ്രതിയായി’ ഇഡ്ഡലിക്കൊപ്പം സാമ്പാറുമുണ്ടെന്നതാണ്. എങ്ങനെയാണ് പതുപതുത്ത ഇഡ്ഡലി നമ്മുടെ പ്രിയ ഭക്ഷണമായി മാറിയത്? ആരാവും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രയ്തനത്തിനൊടുവിൽ ഇഡ്ഡലി ആദ്യമായി ഉണ്ടാക്കിയത്? ഗോവക്കാർക്ക് എങ്ങനെയാണ് ഇഡ്ഡലി ‘പണി’യായത്? ഇഡ്ഡഡി ദിനത്തിലറിയാംഅതിന്റെ ചരിത്രവും ഗുണങ്ങളും. ഒപ്പം ഇന്ത്യയിൽ ഇഡ്ഡലി നേരിടുന്ന ആരോപണങ്ങളും.
Source link