ഇപ്പോഴത്തെ ഇടിവിൽ ഓഹരികൾ വാങ്ങാനൊരുങ്ങുവാണോ? ആദ്യം ഡീമാറ്റ് അക്കൗണ്ട് തുറക്കാം

ഓഹരി വിപണി കഴിഞ്ഞ ഏതാനും വർഷങ്ങളായി കുതിച്ചപ്പോൾ നിക്ഷേപം നടത്താൻ കഴിയാതെ നിരാശരായ ഒട്ടേറെ പ്പേരുണ്ട്. അത്തരക്കാർക്ക് ഇപ്പോഴത്തെ ഇടിവ് അവസരമാണ്. അങ്ങനെ ഓഹരിയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ഒരു ഡീമാറ്റ് അക്കൗണ്ട് വേണം. ഡിജിറ്റൽ ഫോർമാറ്റിൽ ഓഹരികളും ബോണ്ടുകളും മ്യൂച്ചൽ ഫണ്ടുകളും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും വിൽക്കാനും ഇതിലൂടെ സാധിക്കും. സാമ്പത്തിക ആസ്തികൾ ഇലക്ട്രോണിക് രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക എന്നതാണ് ഡീമാറ്റ് അക്കൗണ്ടിന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യൻ സെക്യൂരിറ്റികളിൽ വ്യാപാരം നടത്താൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആവശ്യപ്പെടുന്നു.അതുപോലെ സെക്യൂരിറ്റികൾ മറ്റൊരു ഡീമാറ്റ് അക്കൗണ്ടിലേക്ക് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാൻ കഴിയും. ഒരു ഡീമാറ്റ് അക്കൗണ്ട് എല്ലാ നിക്ഷേപങ്ങളും ഒരിടത്ത് സൂക്ഷിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ പോർട്ട്ഫോളിയോ നിരീക്ഷണം എളുപ്പമാക്കും.∙ഫീസ്, ട്രേഡിങ് പ്ലാറ്റ്‌ഫോം, ഉപഭോക്‌തൃ സേവനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഡിപി തിരഞ്ഞെടുക്കാം.
Source link