ആശ്വാസമുന്നേറ്റം നേടി വിപണി, ഇന്ത്യ വിക്സ് 10% കുറഞ്ഞു: ഇനി പ്രതീക്ഷ തീരുവ ചർച്ചകളിൽ

ചൈന ഒഴികെയുള്ള രാജ്യങ്ങളുടെ റെസിപ്രോക്കൽ താരിഫുകൾ മൂന്ന് മാസത്തേക്ക് മരവിപ്പിക്കുന്നു എന്ന വ്യാജവാർത്തയുടെ പിൻബലത്തിൽ ഇന്നലെ തിരിച്ചു കയറിത്തുടങ്ങിയ അമേരിക്കൻ വിപണി മിക്സഡ് ക്ളോസിങ് നടത്തിയതോടെ ഇന്ന് മറ്റ് വിപണികളും നേട്ടം കുറിച്ചു. ചൈനക്കെതിരെ വീണ്ടും 50% താരfഫ് എന്ന ഭീഷണി മുഴക്കിയ അമേരിക്കയുമായി യൂറോപ്യൻ യൂണിയനും ജപ്പാനും ചർച്ചക്ക് സന്നദ്ധമായതും വിപണിയെ സ്വാധീനിച്ചു. ജാപ്പനീസ് വിപണി ഇന്ന് 6% മുന്നേറ്റം നേടി. ചൈന പോസിറ്റീവ് ക്ളോസിങ് നടത്തിയപ്പോൾ ജർമനിയും, ഫ്രാൻസും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിൽ വ്യാപാരം തുടരുന്നു.. വീണ് രൂപവിട്ടുവീഴ്ചയില്ലാതെ ട്രംപ് ട്രംപിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾക്ക് മുന്നിൽ കൂടുതൽ രാജ്യങ്ങൾ തീരുവ ചർച്ചകൾക്കായി സന്നദ്ധമായി വരുന്നതും, ഇന്ത്യയുമായുള്ള ചർച്ചകൾ തുടരുന്നതും നേട്ടമായി തന്നെ ഉയർത്തിക്കാട്ടുന്നതിനിടയിൽ കൂടുതൽ തന്ത്രങ്ങൾ ട്രംപ് പയറ്റുന്നതും ലോക വിപണിയുടെ താളം തെറ്റിച്ചേക്കാം. ഇന്ത്യയുമായുള്ള അമേരിക്കൻ ചർച്ചകൾ ഫലം കാണുന്നത് തന്നെയാകും ഇന്ത്യൻ വിപണിയുടെ അടുത്ത വഴിത്തിരിവ്.
Source link