WORLD
ഇഷ്ടദേവന് ഇനി ഒറ്റ ക്ലിക്കിൽ വഴിപാട്; അതിശയിപ്പിക്കും ‘ബുക്ക് സേവ’, കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-5

അതിശയിപ്പിക്കുന്ന ബിസിനസ് ആശയങ്ങൾ. സാക്ഷാത്കാരത്തിന്റെ പുതുചിറകു ലഭിച്ചാൽ ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’യിൽ നിക്ഷേപക പാനലിനെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കുകയാണ് കേരളത്തിന്റെ പുതുപുത്തൻ സംരംഭകർ.ലോകത്തിന്റെ ഏത് കോണിലിരുന്നും ക്ഷേത്ര വഴിപാടുകൾ ഓൺലൈനായി അതിവേഗം ബുക്ക് ചെയ്യാവുന്ന സേവനം നൽകുന്ന ബുക്ക് സേവ ടീമാണ് എലവേറ്റിന്റെ 5-ാം എപ്പിസോഡിൽ നിക്ഷേപക പാനലിനു മുന്നിലെത്തുന്നത്. കാണാം എപ്പിസോഡ്-5 ഇന്ന് മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും.
Source link