‘ആർഎസ്എസ് നടത്തിയത് പരസ്യമായ കടന്നാക്രമണം; തുഷാർ ഗാന്ധിയെ വഴി തടഞ്ഞവർക്കെതിരെ നിയമ നടപടി’

തിരവനന്തപുരം ∙ തുഷാർ ഗാന്ധിക്കെതിരെ ആർഎസ്എസ് നടത്തിയത് പരസ്യമായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി വർക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് കേരളത്തിലെത്തിയത്.‘‘അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളര്‍ത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തണം. ഇത്തരം ആക്രമണങ്ങൾക്ക് മുതിരുന്നവരുടെ മാനസികാവസ്ഥ ഗാന്ധിജിയെ വധിച്ചവരിൽ നിന്ന് ഒട്ടും വിഭിന്നമല്ല. മുഖ്യമന്ത്രി പറഞ്ഞു.
Source link