KERALA

ഇരുമ്പനത്ത് ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറെ പുറത്തെടുത്തത് ക്യാബിന്‍ വെട്ടിപ്പൊളിച്ച്‌


കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാൻ്റിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ലോ ഫ്ലോർ ബസിടിച്ചാണ് അപകടം സംഭവിക്കുന്നത്. ഒരു ഓട്ടോയും അപകടത്തിൽ പെട്ടു. മുന്നിൽ പോയ ഓട്ടോ ബ്രേക്ക് ഇട്ടപ്പോൾ ബസ് വെട്ടിച്ചതോടെയാണ് ടാങ്കറിൽ ബസ് പോയിടിക്കുന്നത്.പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും ടാങ്കറിന്റെ ഡ്രൈവറേയും ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൻ്റെ ക്യാബിനിൽ കുടുങ്ങിയ ടാങ്കർ ഡ്രൈവറെ ഫയർ ഫോഴ്സ് എത്തിയാണ് ക്യാബിൻ വെട്ടിപ്പൊളിച്ച് പുറത്ത് എത്തിച്ചത്. ബസിൽ യാത്രക്കാരില്ലാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്.


Source link

Related Articles

Back to top button