WORLD
കാറുകൾ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസിന് ദാരുണാന്ത്യം

തലശ്ശേരി ∙ മൈസൂരു സംസ്ഥാനാന്തര പാതയിൽ പുന്നാട് കാറുകൾ കൂട്ടിയിടിച്ചു മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫൈജാസ് സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഫൈജാസ് സഞ്ചരിച്ച കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഫൈജാസിനെ പൊലീസും ഫയർഫോഴ്സും എത്തി ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link