ആ സന്ദേശത്തെക്കുറിച്ച് ഒന്നും മിണ്ടാതെ നോബി, വാട്‌സാപ് കോളും ചെയ്തു; ഡിജിറ്റൽ തെളിവുകൾ കൂട്ടിയിണക്കാൻ പൊലീസ്

കോട്ടയം∙ ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിനിനു മുന്നിൽ ചാടി അമ്മയും രണ്ടു പെൺമക്കളും ജീവനൊടുക്കിയ ദിവസം പുലർച്ചെ ഭർത്താവ് നോബി വാട്സാപ് സന്ദേശം അയച്ചിരുന്നുവെന്നും ഇതിൽ മനംനൊന്താണ് ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തതെന്നും പൊലീസ് നിഗമനം. ഷൈനിക്ക് വാട്സാപ് സന്ദേശം അയച്ചുവെന്നു സമ്മതിക്കുന്ന നോബി എന്തു സന്ദേശമാണ് അയച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങൾ ചോദിച്ചറിയാനാണ് നോബിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ പലതവണ ചോദിച്ചിട്ടും ആ സന്ദേശം വെളിപ്പെടുത്താതെ അലസ്സനായി ഒന്നും പ്രതികരിക്കാതെ നിൽക്കുകയാണ് നോബിയെന്നും പൊലീസ് പറയുന്നു. കൂടാതെ അന്ന് വാട്സാപ്പിലൂടെ ഷൈനിയെ നോബി വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും സമ്മതിക്കാൻ നോബി തയാറായില്ലെന്ന് അന്വേഷണ സംഘം പറയുന്നു
Source link