KERALA
‘ഇംഗ്ലണ്ടിനെതിരേ കോലിയെ നായകനാക്കണം’; പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് നായകൻ

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിരാട് കോലി നയിക്കണമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. കോലിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കവേയാണ് വോണിന്റെ പ്രതികരണം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തുതന്നെ പ്രഖ്യാപിച്ചേക്കും. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. ഇംഗ്ലണ്ടിനെതിരേ വിരാട് കോലിയെ നായകനാക്കണമെന്നും ശുഭ്മാന്‍ ഗില്ലിനെ ഉപനായകനാക്കണമെന്നുമാണ് വോണ്‍ പറയുന്നത്. എക്‌സിലാണ് മുന്‍ താരം പ്രതികരണം നടത്തിയത്.
Source link