WORLD

ഇംപാക്ട് പ്ലെയറായി ‘ഒതുങ്ങി’യെങ്കിലെന്താ, തുടർച്ചയായ 6–ാം സീസണിലും ആദ്യ മത്സരത്തിൽ ഫിഫ്റ്റി; പതിവു വിടാതെ സഞ്ജു– വിഡിയോ


ഹൈദരാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) സീസണിലെ ആദ്യ മത്സരത്തിൽ അർധസെഞ്ചറിയെന്ന രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ പതിവിന് ഈ സീസണിലും വ്യത്യാസമില്ല! ഇത്തവണ പരുക്കിൽനിന്ന് പൂർണമായി വിമുക്തനാകാത്തതിനാൽ നായകസ്ഥാനം പോലും ഉപേക്ഷിച്ച് ‘ഇംപാക്ട് പ്ലെയർ’ നിയമത്തിന്റെ ചുവടുപിടിച്ച് ബാറ്ററായി മാത്രമാണ് കളത്തിലിറങ്ങിയതെങ്കിലും, സീസണിലെ ആദ്യ മത്സരത്തിൽ അർധസെഞ്ചറിയെന്ന ശീലം സഞ്ജു കൈവിട്ടില്ല. 37 പന്തുകൾ നേരിട്ട സഞ്ജു, ഏഴു ഫോറും നാലു സിക്സും സഹിതം 66 റൺസെടുത്താണ് ഇത്തവണ പുറത്തായത്.തുടർച്ചയായ ആറാം സീസണിലാണി സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ അർധസെഞ്ചറി കുറിക്കുന്നത്. ഇതിൽ ഒരു സെഞ്ചറിയും ഉൾപ്പെടുന്നു. 2020ൽ ഷാർജയിൽ മഹേന്ദ്രസിങ് ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സിനെതിരെ 32 പന്തിൽ 74 റൺസടിച്ച് തുടക്കമിട്ട ശീലമാണ്, തുടർച്ചയായ ആറാം സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 37 പന്തിൽ 66 റൺസെടുത്ത് സഞ്ജു തുടരുന്നത്. 


Source link

Related Articles

Back to top button