KERALA

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് സാന്ത്വനമേകി ആനക്കാര്യം കൂട്ടായ്മ 


പാണ്ടി (കാസര്‍കോട്): കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ പള്ളഞ്ചി ബാളംകയയിലെ ബി. കുഞ്ഞിരാമന് (75) സഹായഹസ്തവുമായി ആനക്കാര്യം കര്‍ഷക കൂട്ടായ്മ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. കടയില്‍ പോയി മടങ്ങുന്നതിനിടെയാണ് കുഞ്ഞിരാമനെ കഴിഞ്ഞമാസം ബാളംകയയില്‍വെച്ച് കാട്ടുപോത്ത് ആക്രമിച്ചത്. തോളെല്ല്, കൈ, വാരിയെല്ല്, കാല്‍ എന്നിവയ്ക്ക് ഗുരുതരമായ പരിക്ക് പറ്റുകയും തുടര്‍ന്ന് ഇടതുകൈയ്ക്ക് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. കൈയിലെ എല്ല് പൊട്ടി പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു ആശുപത്രിയിലെത്തിയത്. ഒന്‍പത് മാസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.


Source link

Related Articles

Back to top button