ഇടഞ്ഞ് അൻവർ; ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി, മത്സരിക്കാൻ സാധ്യത

നിലമ്പൂർ: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പരസ്യമാക്കി അൻവർ. യുഡിഎഫ് ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും പരിഗണിക്കും, പിന്തുണക്കും എന്നായിരുന്നു ആദ്യം അൻവർ പറഞ്ഞിരുന്നത്. എന്നാൽ തിങ്കളാഴ്ച വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കുന്നതിൽ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥി ആയിരുന്നു വേണ്ടതെന്ന് അൻവർ പറഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ നിർത്തിയാൽ മുസ്ലിം സംഘടനകളുടെ ഉൾപ്പെടെ പിന്തുണ ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു എന്നതുൾപ്പെടെയുള്ള കാര്യങ്ങളും അൻവറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. അൻവറിന്റെ ലക്ഷ്യം ആത്യന്തികമായി യുഡിഎഫ് പ്രവേശനമാണ്. ഈ അവസരത്തിൽ തന്നെ ഒരു സമ്മർദ്ദ തന്ത്രം ചെലുത്തിക്കൊണ്ട് ലക്ഷ്യത്തിലേക്ക് എത്താനണ് അൻവറിന്റെ ശ്രമം.
Source link