ഇവരാണല്ലോ ഭാരതത്തെ 21-ാം നൂറ്റാണ്ടിലേക്ക് നയിക്കുന്നവര്‍ എന്നതാണ് ആശ്വാസം – പരിഹാസവുമായി ശബരീനാഥന്‍

തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരായ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരീനാഥന്‍. ഒരു ശരാശരി ബിജെപി നേതാവിന്റെ മനസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഗോപാലകൃഷ്ണന്റെ പ്രസ്താവനയെന്നും ബിജെപിയെ എതിര്‍ക്കുന്നവരെ മുഴുവന്‍ അര്‍ബന്‍ നക്‌സല്‍ എന്ന് മുദ്രകുത്താനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ശബരീനാഥന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ശബരീനാഥന്റെ പ്രതികരണം. ‘ഒരു ശരാശരി ബിജെപി നേതാവിന്റെ മനസ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയണമെങ്കില്‍ ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ ഇന്നത്തെ പ്രസ്താവന കേട്ടാല്‍ മതി ‘മല്ലിക സുകുമാരന്റെ മരുമകള്‍ സുപ്രിയ ഒരു അര്‍ബന്‍ നക്‌സലാണ്. അവരെ അമ്മായിയമ്മയായ മല്ലിക നിലക്കുനിര്‍ത്തണം’. എന്നുവെച്ചാല്‍, ഒന്ന് – ബിജെപിയെ എതിര്‍ക്കുന്നവര്‍ എല്ലാവരും അര്‍ബന്‍ നക്‌സലാണ്’.
Source link