KERALA
ഇടുക്കിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് ചന്ദനവില്പന; നാലുകിലോ ചന്ദനവുമായി ഒരാള്‍ പിടിയില്‍

മറയൂര്‍(ഇടുക്കി): മണ്ണാര്‍ക്കാട് പോലീസ്, ചന്ദനം പിടിച്ച കേസുമായി ബന്ധപ്പെട്ട് കാന്തല്ലൂരില്‍നിന്ന് ഒരാളെ മറയൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാന്തല്ലൂര്‍ ഒള്ളവയല്‍ സ്വദേശി തങ്കരാജി (52)നെയാണ് പിടികൂടിയത്.ഇയാളുടെ വീട്ടില്‍നിന്ന്, വില്പ്പനക്കായിവെച്ചിരുന്ന നാലുകിലോ ചന്ദനവും കണ്ടെടുത്തു. മണ്ണാര്‍ക്കാട് ചന്ദനക്കേസിലെ പ്രതി പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് കല്ലംതൊടി വീട്ടില്‍ മുഹമ്മദ് നാസറി (36)നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്കരാജിനെ പിടിച്ചത്.
Source link