WORLD

ഇടുക്കി അരണക്കല്ലിൽ കടുവയിറങ്ങി, പശുവിനെയും നായയെയും കൊന്നു; സങ്കീർണദൗത്യമെന്ന് ശശീന്ദ്രൻ


തൊടുപുഴ ∙ ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ വളർത്തുമൃഗങ്ങളെ കടുവ കൊന്നു. പ്രദേശവാസിയായ നാരായണന്റെ പശുവിനെയും ബാലമുരുകന്റെ നായയെയുമാണു കൊന്നത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സമീപത്തുള്ള ഗ്രാമ്പിയിൽ കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു. ഗ്രാമ്പിയിൽ പരുക്കേറ്റു കൺമുന്നിലുണ്ടായിരുന്ന കടുവയെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു. ഡ്രോൺ അടക്കം ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സ്‌നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും തിരച്ചിൽ സംഘത്തിലുണ്ട്.


Source link

Related Articles

Back to top button