KERALA
‘ഇതത്ര ചെറിയ ഡിഗ്രി അല്ല’; ‘പിഡിസി’ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

ഇഫാര്‍ ഇന്റര്‍നാഷണലിന്‍റെ ക്യാമ്പസ് – ബയോ ഫിക്ഷണല്‍ കോമഡി ചിത്രം “പിഡിസി- അത്ര ചെറിയ ഡിഗ്രി അല്ല” ജൂണ്‍ മാസം തിയേറ്ററുകളിലെത്തും. സംവിധായകന്‍റെ പ്രീഡിഗ്രി പഠനകാലത്തെ കൂട്ടുകാരില്‍ ചിലരുടെ ജീവിതാനുഭവങ്ങളും കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന സമകാലിക സംഭവങ്ങളും ഉള്‍പ്പെടുത്തി ഒരുക്കിയതാണ് ഈ സിനിമ.റാഫി മതിരയാണ് ‘പിഡിസി’ എഴുതി സംവിധാനം ചെയ്തത്. 2023-ല്‍ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പന്‍’, 2024-ല്‍ രതീഷ് രഘു നന്ദന്‍ – ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം 2025-ല്‍ ഇഫാര്‍ മീഡിയ അവതരിപ്പിക്കുന്ന ‘പിഡിസി’ ജൂണ്‍ മാസം തിയേറ്ററുകളിലെത്തും.
Source link