WORLD
ഗുജറാത്തിൽ വ്യോമസേനാ വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു; സഹപൈലറ്റിന് ഗുരുതര പരുക്ക്

ഗാന്ധിനഗർ ∙ ഗുജറാത്തിലെ ജാംനഗറിൽ വ്യോമസേനാ വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. സഹ പൈലറ്റിന് ഗുരുതര പരുക്കേറ്റു. താഴെ വീണ വിമാനം പൂർണമായി കത്തിയമർന്നു. പരിശീലന പറക്കലിനിടെ, ജാംനഗറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലാണ് അപകടം. യുദ്ധ വിമാനം താഴെ വീണതിനെ തുടർന്നാണ് തീപിടിച്ചതെന്നും അപകടകാരണം വ്യക്തമല്ലെന്നും ജില്ലാ പൊലീസ് മേധാവി പ്രേംസുഖ് ദേലു പറഞ്ഞു.
Source link