ഇതാ ഗിരിയേട്ടന്റെ ‘പണി’ ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ; ആ സസ്പെൻസ് പൊളിച്ച് സാഗർ സൂര്യ

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പണി. ചിത്രമിറങ്ങിയപ്പോൾ ഏറെ പ്രശംസ നേടിയ രണ്ടുപേരാണ് വില്ലന്മാരായെത്തിയ ജുനൈസും സാഗർ സൂര്യയും. ചിത്രത്തിന്റെ ക്ലൈമാക്സിൽ നായകനായ ഗിരി ഈ രണ്ട് കഥാപാത്രങ്ങളേയും കെട്ടിത്തൂക്കി തോട്ട പൊട്ടിച്ച് വകവരുത്തുന്നതായാണ് കാണിച്ചത്. ഇപ്പോഴിതാ തനിക്കുവേണ്ടി ‘പൊട്ടിത്തെറിച്ച’ ആളെ പരിചയപ്പെടുത്തിയിരിക്കുകയാണ് സാഗർ സൂര്യ.ഡോൺ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് സാഗർ സൂര്യ അവതരിപ്പിച്ചത്. ഒറിജിനലിനെ വെല്ലുന്ന ഡമ്മിയാണ് ചിത്രത്തിനുവേണ്ടി അണിയറപ്രവർത്തകർ ഒരുക്കിയത്. തന്റെ അതേരൂപത്തിലുള്ള ഡമ്മിയെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സാഗർ സൂര്യ. ഗിരിയേട്ടന്റെ പണി ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ എന്നാണ് ഡമ്മിയെ സാഗർ വിശേഷിപ്പിച്ചിരിക്കുന്നത്.
Source link