KERALA

‘ഇതുപോലെ ചെയ്യുന്നവരുടെ താടിയെല്ല് തകർക്കാൻ അനുവദിക്കണം’; ബസുകളുടെ മത്സരയോട്ടത്തിൽ മാധവ്


കേരളത്തിലെ ബസുകളുടെ മത്സരയോട്ടത്തെ രൂക്ഷമായി വിമർശിച്ച് സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. സഹോദരൻ ​ഗോകുൽ സുരേഷിനൊപ്പം കാറിൽ യാത്ര ചെയ്യവേ ഉണ്ടായ അനുഭവം മുൻനിർത്തിയായിരുന്നു മാധവിന്റെ വിമർശനം. ​ഗുരുവായൂരിൽനിന്ന് മടങ്ങിവരുമ്പോൾ രണ്ട് ബസുകൾ തമ്മിലുണ്ടായ മത്സരയോട്ടം കാരണം തങ്ങളുടെ കാർ മരത്തിലിടിച്ച് അപകടത്തിൽപ്പെടുമായിരുന്നെന്ന് മാധവ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. രണ്ട് ബസുകൾ മത്സരിച്ചോടി അപകടമുണ്ടാവുന്നതിന്റെ വീഡിയോയും മാധവ് ഷെയർ ചെയ്തു.”കേരളത്തിലെ ജനങ്ങൾ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേർക്കാഴ്ചയാണ് ഞാൻ മുൻപ് പങ്കുവച്ച സ്റ്റോറി, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലുള്ളവർക്ക് ഇത് ഒരു സ്ഥിരം അനുഭവമായിരിക്കണം.


Source link

Related Articles

Back to top button