‘ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല’, വൈറലായി യാത്രയയപ്പ് യോഗത്തിന് തയ്യാറാക്കിയ കേക്കിലെ സന്ദേശം

കേക്കുകളിൽ പലതരം പരീക്ഷണങ്ങളും നടക്കാറുണ്ട്. എന്നാൽ ഓർഡർ ചെയ്യുന്ന കേക്കുകളുടെ മുകളിൽ എഴുതാൻ നൽകുന്ന സന്ദേശം ചെറുതായൊന്ന് മാറിപോയാലോ? ഇത്തരത്തിൽ ഓർഡർ ചെയ്ത കേക്കുമായി ബന്ധപ്പെട്ട ഒരു റെഡിറ്റ് പോസ്റ്റ് ഇപ്പോൾ വൈറലാവുകയാണ്. സഹപ്രവര്‍ത്തകന് യാത്രയയപ്പ് യോഗത്തിൽ നല്‍കാനായി ഓര്‍ഡര്‍ ചെയ്ത കേക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്.കേക്കിന്റെ പുറത്ത് ‘Please put bye on cake’ എന്ന് എഴുതി നല്‍കണം എന്നായിരുന്നു ഓര്‍ഡറിനൊപ്പം നല്‍കിയ നിര്‍ദ്ദേശം. കമ്പനിയിൽ നിന്ന് യാത്രപറയുന്ന സഹപ്രവർത്തകന് ‘ബൈ’ എന്ന് കേക്കിനു മുകളിൽ എഴുതി നൽകണം എന്നാണ് ഉപഭോക്താവ് ഉദ്ദേശിച്ചത്. നിർദ്ദേശം കൃത്യമായി കേക്കിനു മുകളിൽ പകർത്താൻ കടക്കാർ മറന്നുമില്ല. ബൈ എന്നുമാത്രം എഴുതുന്നതിന് പകരം എന്താണോ അയച്ച സന്ദേശം അത് അതേപടി പകർത്തുകയാണുണ്ടായത്.
Source link